ബ്രഹ്മഗിരി ആസൂത്രിത കൊള്ള: എന്‍ ഡി അപ്പച്ചന്
ബത്തേരി :രണ്ട് മുന്‍ എംഎല്‍എമാരെയും മന്ത്രി ഒ.ആര് കേളുവിനേയും വിശ്വസിച്ച് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക്പണം നല്കിയവര് കൊടുത്ത പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.കമ്പനി നഷ്ടത്തില്‍ പോയതിനും കൊടുത്ത പണം തിരിച്ചു കിട്ടാത്തതിനും ഉത്തരവാദികള്‍ ഡയറക്ടര്‍മാരായ സിപിഎമ്മിന്റെ സമുന്ന നേതാക്കള്‍ തന്നെയാണ്.ഈ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഇഡി അന്വേഷണം ആവശ്യപ്പെടുന്നു.എ.ഐ.സി.സി മെമ്പര്‍ എന്‍ ഡി അപ്പച്ചന് പറഞ്ഞു.ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. എല്‍ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് ഉമ്മര്‍ക്കുണ്ടാട്ടില്‍ അധ്യക്ഷനായി.
ഇവരുടെ ഉറപ്പിലാണ് നിയമവിരുദ്ധമായി സഹകരണ സംഘങ്ങള്‍ ബ്രഹ്മഗിരിയില്‍ പണം നിക്ഷേപിച്ചത്.സജീവ സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ജോലിയും ലാഭവും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങള്‍ പിരിച്ചെടുത്തത്.സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ട ഈ സ്ഥാപനം മറ്റൊരു സ്വകാര്യ കമ്പനിക്ക് നടത്താന്‍ കൊടുത്ത് ലാഭമുണ്ടാക്കിയതിനുശേഷം നിക്ഷേപകരുടെ പണം തിരിച്ചു തരാം എന്ന സിപിഎം നേതാക്കളുടെ വാക്ക്,തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ നാളിതുവരെ സിപിഎം നിക്ഷേപകരെ സമാധാനിപ്പിക്കാന്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയായി മാത്രമേ കാണാന്‍ കഴിയൂ.പെന്ഷന് പറ്റി പിരിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില് നിന്ന് പണം നിക്ഷേപമായി സ്വീകരിക്കാന്‍ സഹായിക്കാന്‍ ഏജന്റ് മാര്‍ പോലും പാര്‍ട്ടിക്ക് അകത്ത് ഉണ്ടായിരുന്നു എന്നുള്ളത് ഈ തട്ടിപ്പിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ചില ആളുകളില്‍നിന്ന് കള്ളപ്പണം പോലും സ്വീകരിച്ചു എന്നുള്ളത് ഗൗരവമേറിയ കാര്യമാണ്.
മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍ സ്വാഗതം പറഞ്ഞു.എം ജി ബിജു.സംഷാദ് മരക്കാര്‍ ഡിപി രാജശേഖരന് എന്‍ സി കൃഷ്ണകുമാര്‍, ജ.ഉ. സജി ,നിസി അഹമ്മദ് എന്യു ഉലഹന്നാന്, എടക്കല്‍ മോഹനന്, ഇജ , ബീനാ ജോസ്, അമ്മല്‍ ജോയി, സംസാരിച്ചു.





Leave a Reply