മംഗളൂരു കെഎസ്എച്ച് ആശുപത്രിയില്‍ ചികിത്സ:പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 30 ശതമാനം ഇളവ് ലഭ്യമാക്കുന്നു
കല്‍പ്പറ്റ: മംഗളൂരു ജസ്റ്റീസ് കെ.എസ്. ഹെഗ്ഡെ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ വയനാട്ടില്‍നിന്നു ചികിത്സ നേടുന്നവര്‍ക്ക് മാഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചികിത്സച്ചെലവില്‍ 30 ശതമാനം ഇളവ് ലഭ്യമാക്കുന്നു.ഗ്രീന്‍ കാര്‍ഡ് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് ജംഗ്ഷനിലെ പാറക്കല്‍ ടൂറിസ്റ്റ്ഹോമില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് സേവന കേന്ദ്രത്തില്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ ഉമേഷ് പോച്ചപ്പന്‍, കെഎസ്എച്ച് ഹോസ്പിറ്റല്‍ പേഷ്യന്റ്സ് വെല്‍ഫെയര്‍ ഓഫീസര്‍ ജയ്സണ്‍ ജോര്‍ജ്, ട്രസ്റ്റ് ജില്ലാ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ബെസി പാറക്കല്‍, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോച്ചപ്പന്‍ ട്രസ്റ്റ് അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് സഹിതം ചികിത്സ നേടുന്നവര്‍ക്കാണ് ഇളവിന് അര്‍ഹത.കിടത്തിച്ചികിത്സയ്ക്ക് ജനറല്‍ വാര്‍ഡില്‍ മാത്രമായിരിക്കും ഇളവ്. വിശദവിവരത്തിന് 9496073039, 9645370145 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.




Leave a Reply