ജില്ലാ ക്ഷീര സംഗമം; ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു
പനമരം:വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കില്‍ നിന്നുള്ള ക്ഷീരസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെട്ട ടീമുകള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.പനമരം ഫിറ്റ്കാസ ടര്‍ഫില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തില്‍ ടീം കല്‍പ്പറ്റ ഒന്നാം സ്ഥാനവും ടീം പനമരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വാകേരി ക്ഷീരസംഘം പ്രസിഡന്റ് ജോസ് കെ എം അധ്യക്ഷനായി.
പരിപാടിയില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി മാത്യു, പനമരം ക്ഷീരസംഘം പ്രസിഡന്റ് ഒ എം ജോര്‍ജ്, ശശിമല ക്ഷീരസംഘം പ്രസിഡണ്ട് തങ്കച്ചന്‍ ഇ കെ, ചണ്ണോത്ത് കൊല്ലി ക്ഷീരസംഘം പ്രസിഡന്റ് ജയ്‌സന്‍, തരിയോട് ക്ഷീര സംഘം പ്രസിഡണ്ട് ജോണ്‍ എം ടി, പനമരം ബ്ലോക്ക് അംഗം ലൗലി ഷാജു, അരുണ്‍ മാധവന്‍, ക്യുസിഒ ഇന്‍ചാര്‍ജ് ഹുസ്‌ന സി എച്ച്, സീനിയര്‍ സൂപ്രണ്ട് നൗഷാദ് അലി, ക്ഷീരവികസന ഓഫീസര്‍ ലീന ടി കെ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ജിതിന്‍, എന്നിവര്‍ സംസാരിച്ചു.





Leave a Reply