ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമം പ്രതിഷേധാര്‍ഹം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നോര്‍ത്ത് വയനാട് ബ്രാഞ്ച്
മാനന്തവാടി: താമരശ്ശേരിയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നോര്‍ത്ത് വയനാട് ബ്രാഞ്ച് ശക്തമായി അപലപിച്ചു.ആരോഗ്യ സേവനം മനുഷ്യജീവന് രക്ഷിക്കാനായി ജീവന് പണയം വെച്ച് നടത്തുന്ന മഹത്തരമായ ദൗത്യമാണ്.അതിനെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കും, ആരോഗ്യരംഗത്തിന്റെ ഭാവിക്കും ഭീഷണിയാണ്.ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മതിയായ ശിക്ഷ നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സമൂഹം ഡോക്ടര്‍മാരെ ശത്രുവായി കാണുന്ന മനോഭാവം ഉപേക്ഷിക്കണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജോലി സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് യോഗം വിലയിരുത്തി.യോഗത്തില്‍ ഐഎംഎ പ്രസിഡന്റ് ഡോക്ടര്‍ സുരേഷ്കുമാര്‍ ടി.പി, സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് റാഫി വെള്ളമുണ്ട,ഡോക്ടര്‍ ഗോകുല്‍ദേവ്, ഡോക്ടര്‍ സുരേന്ദ്രന്, ഡോക്ടര്‍ സുരേഷ് കെ എന്നിവര്‍ സംസാരിച്ചു





Leave a Reply