May 6, 2026

”ജ്വാല”ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-264
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍ : ജി.വി.എച്ച്.എസ്.എസ്. അമ്പലവയലില്‍ എന്‍.എസ്.എസ്. ദ്വിദിന സഹവാസ ക്യാമ്പ്”ജ്വാല” യുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.പി. അനൂപ് സ്വാഗതം ആശംസിച്ചു. അധ്യാപകന്‍ വി.മുജീബ്, വൊളന്റിയര്‍ ലീഡര്‍മാരായ കെ.എസ്. ശിവനന്ദന, ഇ.യു.ആകാശ് മാധവ്, അമീനുല്‍ ഇഹ്ഷാദ്, മുതലായവര്‍ ആശംസകളര്‍പ്പിച്ചു. എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ല കോഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ലവരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. പി ടി എ പ്രസിഡന്റ് ഇ.കെ.ജോണി, പ്രിന്‍സിപ്പല്‍ സി.വി.നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികള്‍ക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് എന്നും സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക- സാംസ്‌കാരിക സുസ്ഥിരതയും അത് നശിപ്പിക്കുമെന്നും ജീവിതത്തിന്റെ സര്‍വ വര്‍ണ്ണങ്ങളെയും കവര്‍ന്നെടുക്കുമെന്നും, അതിനാല്‍ എല്ലാവരും തെറ്റായ ലഹരികളോട് ഒരേ സ്വരത്തില്‍ ”നോ” പറയണമെന്നും സെമിനാറില്‍ ചൂണ്ടിക്കാട്ടി.വൊളന്റിയര്‍ എ.റെജ സൈനബ നന്ദി പ്രകാശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *