പൾസ് പോളിയോ പരിപാടിക്ക് തുടക്കം
മൂപ്പൈനാട്: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ മൂപ്പൈനാട് പഞ്ചായത്ത് തല ഉദ്ഘാടനം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു. പോളിയോ മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൻ്റെ പ്രാധാന്യം പ്രസിഡൻ്റ് ആർ. ഉണ്ണികൃഷ്ണൻ എടുത്തുപറഞ്ഞു.
പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദുലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നൗഷാദ് എം., മുരളി എം.എസ്., അജേഷ് കുമാർ, ജെ.പി.എച്ച്.എൻ. ടിജി, എം.എൽ.എസ്.പി. ചിഞ്ചു, സ്റ്റാഫ് നേഴ്സ് രാധിക, ആശാവർക്കർ സിസിലി എന്നിവർ പങ്കെടുത്തു.





Leave a Reply