തലയ്ക്കൽ ചന്തു സ്മൃതിദിനാചരണം നടത്തി
പനമരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി മരണം വരിച്ച തലയ്ക്കൽ ചന്തുവിന്റെ 212ാം സ്മൃതിദിനാചരണം കുറിച്യ സമുദായ സംരക്ഷണ സമിതി വിപുലമായ പരിപാടികളോടെ നടത്തി. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കുഞ്ഞോം കാർക്കോട്ടിൽ തറവാട്,
വാളാട് എടത്തന തറവാട് എന്നിവിടങ്ങളിൽ നിന്നുള്ള ബൈക്ക് റാലി പനമരം തലയ്ക്കൽ ചന്തു സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പുഷ്പ്പാർച്ചനയും ഉണ്ടായി. അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് അച്ചപ്പൻ പെരിഞ്ചോല ഉദ്ഘാടനം ചെയ്തു.വിജയൻ ചെന്നമ്പാടി അധ്യക്ഷത വഹിച്ചു. എ.കെ.ബാലകൃഷ്ണൻ,വി.ആർ.ബാലൻ, ചന്തു കുണ്ടാല, കേളു മട്ടിലയം, വി.കേളപ്പൻ, എം.സിനോയ് എന്നിവർ സംസാരിച്ചു.
Also read






Leave a Reply