April 19, 2026

ശിശുദിനം ആഘോഷിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പുതുശ്ശേരി ജനതാഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.  ജില്ലാ ലൈബ്രറി കൌണ്‍സില്‍ എക്സിക്യുട്ടീവ്‌ അംഗം കെ വി മുകുന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ എ പ്രേംജിത്ത് അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൌണ്‍സില്‍ അംഗം പി ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ പി, യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.  എല്‍ പി വിഭാഗം മത്സരത്തില്‍  ദിയ എസ് ജോസഫ്, ഹൃദിക് ബാബു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും യു പി വിഭാഗം മത്സരത്തില്‍  എന്‍ ജെ അനുഗീത്, ആദിയ കുര്യന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പി ജി അനില്‍കുമാര്‍ വിജയ്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  ഇ എസ് ബിനു,  സി ജെ ജോസ്, അഞ്ജു മനോജ്‌,  എന്‍ എ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *