May 3, 2026

വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

0
site-psd-349
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമര്‍പ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഇടത്താവളം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികള്‍ക്ക് അത് കഴിക്കാന്‍ ഇനി വഴിയരികിലെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും, ഇടത്താവളം വഴിയോര വിശ്രമ കേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികള്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.ജില്ലയുടെ കവാടമായ ലക്കിടിക്കടുത്ത് ദേശീയപാതയുടെ സമീപത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയ വിശ്രമ കേന്ദ്രം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 38.40 ലക്ഷവും ഗ്രാമ പഞ്ചായത്ത് വിഹിതമായ 5.97 ലക്ഷവും ധനകാര്യ കമ്മീഷന്റെ പ്രത്യേക ഗ്രാന്‍ഡായ 5.21 ലക്ഷവും വിനിയോഗിച്ചാണ് 1943 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിച്ചത്. താഴെ നിലയില്‍ കഫെറ്റീരിയ, വിശ്രമമുറി, ഫീഡിങ് റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യമുള്ള ടോയ്‌ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.

വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായ ഉദ്ഘാടന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി , ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍പേഴ്‌സണ്‍ ഒ.ജിനിഷ, വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിപ്‌സണ്‍ ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരികര്‍മ്മ സേനാഗംങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *