ശാസ്ത്രനാടകത്തില്‍ പങ്കെടുത്തത് ഒരു ടീം മാത്രം ശ്രദ്ധേയമായി വൈത്തിരി ജി എച്ച് എസ് എസിന്റെ ‘മഗ്‌നോലിയ’
മുട്ടില്‍: ജില്ലാ സ്‌കൂള്‍ ശാത്രോത്സവത്തിലെ സുപ്രധാന ഇനങ്ങളിലൊന്നായ ശാസ്ത്രനാടകത്തില്‍ പങ്കെടുത്തത് ഒരു ടീം മാത്രം. വൈത്തിരി ഉപജില്ലയില്‍പ്പെടുന്ന വൈത്തിരി ജി എച്ച് എസ് എസ് മാത്രമാണ് ഇത്തവണ ശാസ്ത്രോത്സവത്തില്‍ എച്ച് എസ് വിഭാഗത്തില്‍ നാടകവുമായി എത്തിയത്.മാനന്തവാടി,ബത്തേരി ഉപജില്ലകളില്‍ നിന്നും ഒരു ടീം പോലും മത്സരത്തിനെത്തിയില്ല.സയന്‍സിലെ വനിതകള്‍ എന്ന വിഷയത്തിലൂന്നി മേരിക്യൂറി, റേച്ചല്‍ കഴ്സണ്‍, ജാനകി അമ്മാള്‍ എന്നിവരുടെ ജീവിതകഥ പറയുന്ന ‘മഗ്‌നോലിയ’ എന്ന നാടകമാണ് വൈത്തിരിയുടെ കുട്ടികള്‍ അരങ്ങിലെത്തിച്ചത്.
ശാസ്ത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ഈ വനിതകളുടെ ജീവിതകഥ വളരെ തന്മയത്വത്തോടെ വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിച്ചു. അലീന അനില്‍, അനാമിക കെ വി, അനഘ ദേവന്‍, വൈഗ സന്തോഷ്, അമല്‍ ജോസ്, ജോയല്‍ പൈങ്ങാടത്ത്, ലെന ഷമീസ്, അര്‍ജുന്‍ സുനില്‍ എന്നിവരാണ് അഭിനയമികവുകൊണ്ട് മഗ്‌നോലിയയെ മനോഹരമാക്കിയത്. പ്രകാശന്‍ കടമ്പൂരാണ് നാടകം സംവിധാനം ചെയ്തത്.





Leave a Reply