May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. രണ്ടര മാസമാണ് കോഴ്സ കലാവധി. 25,000 രൂപയാണ് കോഴ്സ് ഫീസ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ https://forms.gle/KbtCZrrW3o3ijeJGA മുഖേനെയോ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ തപാല്‍ മുഖേനയോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.kma.ac.in ൽ ലഭിക്കും. ഫോണ്‍: കൊച്ചി -6282919398, തിരുവനന്തപുരം-9744844522

വാഹന ടെൻഡർ ക്ഷണിച്ചു

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ നിശ്ചിത നിരക്കിൽ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻട്രൻസ് കൗണ്ടർ വരെയും തിരിച്ച് എൻട്രൻസ് കൗണ്ടർ പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടാക്‌സി പെർമിറ്റ് ഉള്ള ടൂറർ ടൈപ്പ് ജീപ്പ്, ക്യാബിൻ ടൈപ്പ് മോട്ടോർ ക്യാബ് ഉടമസ്ഥരായ പട്ടികവർഗ്ഗ വ്യക്തികളിൽ നിന്നുമാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡറുകൾ നവംബർ 18 വൈകിട്ട് അഞ്ചിനകം പൂക്കോട് കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിൽ നേരിട്ട് നൽകേണ്ടതാണ്.

ടെൻഡർ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിങ്ങ് നടത്തുന്നതിനായി ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യമുള്ള പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 വൈകിട്ട് അഞ്ചിനകം പൂക്കോട് കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിൽ നേരിട്ട് നൽകേണ്ടതാണ്.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴില്‍, സ്റ്റാര്‍ട്ടപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വിദ്യാഭ്യാസ- വ്യക്തിഗത- വാഹന വായ്പകളിലേക്കാണ് അപേക്ഷിക്കാം. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935 293055, 04935 293015, 6282019242

നടപടി റദ്ധാക്കി
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ അറബിക് ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 156/2024) തസ്തികയിലേക്ക് 2024 ജൂൺ 15, ഒന്നാം എൻസിഎ ഒബിസി പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *