ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
മുട്ടില്‍: വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി മേളയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ നേതൃത്വം നല്‍കിയ ഡബ്ല്യു.എം.ഒ ചീഫ് കുക്ക് കെ.പി ബഷീര്‍, ലോഗോ ഡിസൈന്‍ ചെയ്ത നിസാര്‍ അഹമ്മദ് കെ.എം.സി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഉഷ തമ്പി, ജില്ലാ പഞ്ചായത്തംഗം കെ.ബി നസീമ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ഡബ്ല്യു.എം.ഒ പ്രസിഡന്റ് പി.പി അബ്ദുല്‍ ഖാദര്‍, ജോയിന്റ് സെക്രട്ടറി കെ. മുഹമ്മദ് ഷാ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.വി മന്‍മോഹന്‍, പഞ്ചായത്തംഗം ബി. മുഹമ്മദ് ബഷീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ കെ.എം, എ.ഇ.ഒ സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് അഷ്റഫ് കൊട്ടാരം, ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എന്‍.യു അന്‍വര്‍ഗൗസ് സംസാരിച്ചു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
ഇവർ ചാമ്പ്യന്മാർ
ഐ ടി മേള
ഓവറോൾ ചാമ്പ്യൻ: മാനന്തവാടി സബ്ജില്ല
ഹയർസെക്കൻഡറി
ചാമ്പ്യൻ: എസ്എച്ച്എസ്എസ് ദ്വാരക
റണ്ണർ അപ്പ്: ഡബ്ലിയു എച്ച്എസ്എസ് പിണങ്ങോട്
ഹൈസ്കൂൾ ചാമ്പ്യൻ:
എംജിഎം എച്ച്എസ്എസ് മാനന്തവാടി
റണ്ണർ അപ്പ്:
സെന്റ് തോമസ് എച്ച്എസ് നടവയൽ
മാത്തമാറ്റിക്സ് ഫെയർ:
ഓവറോൾ ചാമ്പ്യൻ: മാനന്തവാടി സബ്ജില്ല
ഹയർസെക്കൻഡറി
ചാമ്പ്യൻ:
എസ്എച്ച്എസ് എസ് ദ്വാരക
റണ്ണർ അപ്പ്: ഡബ്ലിയു എച്ച്എസ്എസ് പിണങ്ങോട്
ഹൈസ്കൂൾ ചാമ്പ്യൻ:
ജിവിഎച്ച്എസ്എസ് മാനന്തവാടി
റണ്ണർ അപ്പ്:
എഫ്ജികെഎംഎച്ച്എസ്എസ് കണിയാരം
പ്രവൃത്തിപരിചയമേള
ഓവറോൾ ചാമ്പ്യൻ: സുൽത്താൻബത്തേരി ഉപജില്ല
ഹയർസെക്കൻഡറി
ചാമ്പ്യൻ:എസ്എച്ച്എസ് എസ് ദ്വാരക
റണ്ണർ അപ്പ്:
എസ്എൻഎച്ച്എസ്എസ് പൂതാടി
ഹൈസ്കൂൾ ചാമ്പ്യൻ:
നിർമ്മല എച്ച് എസ് തരിയോട്
റണ്ണറപ്പ്:
സെന്റ് തോമസ് എച്ച് എസ് നടവയൽ
സോഷ്യൽ സയൻസ് ഫെയർ:
ഓവറോൾ ചാമ്പ്യൻ
വൈത്തിരി ഉപജില്ല
ഹയർസെക്കൻഡറി
ചാമ്പ്യൻ: എസ്എച്ച്എസ് എസ് ദ്വാരക
റണ്ണർ അപ്പ്:
എസ് കെ എം ജെ എച്ച്എസ്എസ് കൽപ്പറ്റ
ഹൈസ്കൂൾ
ചാമ്പ്യൻ:
ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട്
റണ്ണറപ്പ്:
ജിഎച്ച്എസ് ബീനാച്ചി
സയൻസ് ഫെയർ
ഓവറോൾ ചാമ്പ്യൻ
മാനന്തവാടി ഉപജില്ല
ഹയർസെക്കൻഡറി
ചാമ്പ്യൻ:
എസ് എച്ച് എസ് എസ് ദ്വാരക
റണ്ണറപ്പ്:
ജിഎച്ച്എസ്എസ് മൂലങ്കാവ്
ഹൈസ്കൂൾ
ചാമ്പ്യൻ:
സർവോദയ എചോം
റണ്ണറപ്പ്
ജി എച്ച് എസ് എസ് കാക്കവയൽ, ജിഎച്ച്എസ് തരുവണ, സെന്റ് തോമസ് നടവയൽ
മേളയിൽ എല്ലാ വിഭാഗങ്ങളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ: എസ് എച്ച് എസ് എസ് ദ്വാരക.
രണ്ടാം സ്ഥാനം: ഡബ്ലിയു ഒ എച്ച്എസ്എസ് പിണങ്ങോട്





Leave a Reply