May 5, 2026

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

0
site-psd-413
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2024 ജൂലായ് മാസത്തില്‍ അനുവദിക്കേണ്ട ശമ്പള പരിഷ്‌ക്കരണം ഇടതു സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.റ്റി.ഷാജി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഒരു വര്‍ഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നില്‍ക്കുമ്പോള്‍ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്‌കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തിയത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ.ജിതേഷ്, സജി ജോണ്‍, ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, എന്‍.വി. അഗസ്റ്റിന്‍, എം. നസീമ, ഗ്ലോറിന്‍ സെക്വീര, സിനീഷ് ജോസഫ്, പി.ജെ.ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ. സുഭാഷ്, കെ.ജി. പ്രശോഭ്, ശ്രീജിത്ത്കുമാര്‍, കെ എസ്.സുഗതന്‍, എം.ധനേഷ്, രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *