നൂറു കുട്ടികള്‍ക്ക് സൗജന്യ ഐഎഎസ് പരിശീലനവുമായി ഷീന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് ചാപ്റ്ററിന് തുടക്കം
കോഴിക്കോട് :നൂറു കുട്ടികള്‍ക്ക് ജൂനിയര്‍ ഐ എ എസ് പരിശീലനവുമായി ഷീന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് ചാപ്റ്ററിന് തുടക്കം.വയനാട് ജില്ല കൂടി ഉള്‍പ്പെടുന്ന കോഴിക്കോട് ചാപ്റ്ററിന്റെ ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മൗലവി സുഹൈര്‍ ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന വിവിധ സെഷനുകള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു. ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. അബു താഹിര്‍ അഫ്‌സല്‍ അധ്യക്ഷനായി.
ഷീന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എംഡി മുഹമ്മദ് റാഫി വിശദീകരിച്ചു. താലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങളെ മെമെന്റോ നല്‍കി ആദരിക്കുകയും കോഴിക്കോട് കോര്‍പറേഷനിലെ 110 ശുചീകരണ തൊഴിലാളികള്‍ക്കുള്ള ഉപഹാര വിതരണവും കോര്‍പ്പറേഷന്‍ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്‌മാന്‍ നിര്‍വഹിച്ചു.
റോഷന്‍ ജോണ്‍ (ഫൈസല്‍ & ശബാന ഫൗണ്ടേഷന്‍), മീഡിയവണ്‍ പ്രോഗ്രാം എഡിറ്റര്‍ സി. ദാവൂദ്, സിറാജുദ്ദീന്‍ അമിനി, അനാറത്ത് അഹമ്മദ് ഹാജി, നൗഷാദ്, അഫ്‌സല്‍ കോണിക്കല്‍, കെ പി സൈതലവി വയനാട് എന്നിവര്‍ സംസാരിച്ചു.





Leave a Reply