റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദര്‍ശനം ആകര്‍ഷമായി
പിണങ്ങോട് : റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദര്‍ശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകര്‍ഷികമായിരുന്നു. പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷനായി.സംസ്ഥാന പ്രസിഡണ്ട് ഡോ: കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ വിജയന്‍ കൊളുത്തായി,കെ ടി എ സമദ്, അനീഷ് മലാപ്പറമ്പ്, ജില്ലാ ഭാരവാഹികളായ സജി മണ്ഡലത്തില്‍, പിസി അസൈനാര്‍, സീതാവിജയന്‍, സൗജത്ത് ഉസ്മാന്‍, ടി. ടി. സുലൈമാന്‍,എ. കെ അഷറഫ്, ലൈജു കോഴിക്കോട്,വി. കെ. മജീദ്, ഹനീഫ മേമന സി.എം അഹമദ്, സുമ പള്ളിപ്രം,ശാലിനി സി.പി, ഉസ്മാന്‍ വെള്ളമുണ്ട, കൃഷ്ണന്‍ പള്ളിക്കര, നജുമാക്കരീം, സുനില്‍കുമാര്‍, ലിസി പത്രോസ്, പ്രസന്ന, സിസിലി, ഗീത,എന്നിവര്‍ സംസാരിച്ചു.





Leave a Reply