വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 2025 : റീല്‍സ് മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
മാനന്തവാടി : വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. 30 മുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ തയ്യാറാക്കാം. വീഡിയോയുടെ കൂടെ ഫോട്ടോയും ഉള്‍പ്പെടുത്താവുന്നതാണ്. ഫോട്ടോകള്‍ മാത്രമായി റീലുകള്‍ തയ്യാറാക്കാന്‍ പാടുള്ളതല്ല. കോപ്പിറൈറ്റ് ഉള്ള വീഡിയോകളോ ഫോട്ടോകളോ മത്സരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. കുട്ടികള്‍ സ്വന്തമായി ഷൂട്ട് ചെയ്തതോ, പെര്‍ഫോം ചെയ്തതോ ആയ വീഡിയോകളാണ് അഭികാമ്യം.
വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം എന്നും ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാനന്തവാടി എന്നും വീഡിയോയില്‍ എഡിറ്റ് ചെയ്ത് രേഖപ്പെടുത്താവുന്നതാണ്. തയ്യാറാക്കിയ റീല്‍സുകള്‍ 2025 നവംബര്‍ 4 ചൊവ്വാഴ്ച്ചക്കുള്ളില്‍ 7907284761 എന്ന ഫോണ്‍ നമ്പറിലേക്ക് അയച്ചു തരേണ്ടതാണ്.





Leave a Reply