May 3, 2026

വയനാട് ജില്ലാ പോലീസ് കായികമേളക്ക് നാളെ തുടക്കം

0
site-psd-648
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2025 വര്‍ഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളക്ക് നാളെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടെ തുടക്കമാകും. രാവിലെ ഒമ്പത് മുതല്‍ ബത്തേരി, വയനാട് ഷട്ടില്‍ ക്ലബ്ബില്‍ മത്സരങ്ങള്‍ ആരംഭിക്കും. മൂന്നാം തീയതി പനമരം ഫിറ്റ്കാസ ടര്‍ഫില്‍ രാവിലെ ഒമ്പത് മുതല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും, നാലാം തീയതി പനമരം ഫിറ്റ്കാസ ടര്‍ഫില്‍ രാവിലെ ഒമ്പത് മുതല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റും, അഞ്ചാം തീയതി കേണിച്ചിറ യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റും നടക്കും. നവംബര്‍ 08, 09 തീയതികളില്‍ കല്‍പ്പറ്റ, മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ മാര്‍ച്ച് പാസ്റ്റോടെ അത്ലറ്റിക്സ് മത്സരവും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *