July 14, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442

യൂണിഫോം വിതരണം ചെയ്തു

എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു. യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.എസ്. ശ്യാൽ, പ്രോഗ്രാം ഓഫീസർ എ സ്മിത, എൻ.എസ്.എസ് ലീഡർമാരായ അമൻ മുജീഷ്, എയ്ഞ്ചൽ മരിയ ബിനു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *