കാറിനും വീടിനും തീപിടിച്ചു; ഒരാൾക്ക് പരിക്ക്
മാനന്തവാടി: കാക്കവയൽ കാറിനും വീടിനും തീപിടിച്ച് ഒരാൾക്ക് പരിക്ക്. കല്ലുപാടി കീരംവേലിൽ ബാലന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ബാലന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചിട്ടുണ്ട്. കാർ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.





Leave a Reply