റോഡ് ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പതാം വാർഡ് കുറുമ്പാലയിൽ നിർമ്മിച്ച വാളനപ്പടി കരിയാടങ്കണ്ടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ. കെ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജിത്ത് പി. എസ്., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ വൈശ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, മുൻ മെമ്പർ ബഷീർ ഈന്തൻ, ഇ. സി. അബ്ദുള്ള, ഇബ്രാഹിം, ജമാലുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply