July 6, 2026

‘വൊയേജ് 2026’ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
WhatsApp Image 2026-07-06 at 7.59.10 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജിവിഎച്ച്എസ്എസ് കൽപ്പറ്റ വിഎച്ച്എസ്ഇ വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കായി വൊയേജ് 2026 എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സൗമ്യ എസ് ഉദ്ഘാടനം ചെയ്തു.

“വിഎച്ച്എസ്ഇ കോഴ്സുകളുടെ സ്വയംതൊഴിൽ, ഉപരിപഠന സാധ്യതകൾ” എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ കോർഡിനേറ്റർ പ്രസന്നകുമാരി നായർ ക്ലാസ് എടുത്തു. കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് വിജോഷ് സെബാസ്റ്റ്യനും രക്ഷിതാക്കൾക്കായുള്ള ഇഫക്ടീവ് പാരന്റിംഗ് എന്ന ക്ലാസ് ശ്രീജിത്ത് വാകേരിയും നയിച്ചു.

പിടിഎ പ്രസിഡൻറ് ജയരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ മുനവർ കെ പി സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ലീഡർ നാജിയ നസ്രീൻ നന്ദിയും പറഞ്ഞു. എസ്എംസി ചെയർമാൻ സതീഷ് കുമാർ കെ, വൈസ് ചെയർമാൻ സലാം പി, മദർ പിടിഎ പ്രസിഡൻറ് സാജിത ഹമീദ്, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് കെ, ഷബീർ ടി എന്നിവരും അധ്യാപകരായ ദേവകൃഷ്ണൻ ഡി ആഷിക് ഇ, നിമിഷ കെ കെ, ഡോ. ലിൻസി മോൾ കെ എ, സുമീന കെ ജെ, സജിത എം എസ്, കൃഷ്ണപ്രിയ എം പി, ഹരികൃഷ്ണൻ ജി. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *