കിഡ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു
മീനങ്ങാടി: അൽബിർ മാനേജ്മന്റ് കമ്മിറ്റിയും, പി ടി എ കമ്മിറ്റിയും സംയുക്തമായി അൽബിർ സീ സോൺ കിഡ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു.
ജനുവരി 19 ന് കുറ്റ്യാടി തളീക്കരയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും, വിജയികളെയുമാണ് അനുമോദിച്ചത് .
അബ്ദുൾ റഹീം സി .പി സ്വാഗതം പറഞ്ഞു
മഹല്ല് സെക്രട്ടറി അലി മൗലവി വിദ്യാർത്ഥികൾക്ക്ഉപഹാരങ്ങൾ നൽകി. അഹമ്മദ് കുട്ടി ഉസ്താദ് , മുജീബ് തെനേരി തുടങ്ങിയവർ സംസാരിച്ചു .




Leave a Reply