May 3, 2024

മീനങ്ങാടിയിൽ ഡ്രൈനേജ് പണിക്ക് തടസ്സമായി മരം.

0
Img 20190206 Wa0053
മീനങ്ങാടി: ഡ്രൈനേജ് പണിക്ക് തടസ്സമായി മരം. മരം മുറിക്കാതെ വേരുകൾ അറുത്തുമാറ്റി ഡ്രൈനേജ് പണിതാൽ മരം നിലംപൊത്തുമെന്ന് നാട്ടുകാർ. ഇത് വൻ ദുരന്തത്തിന് ഇടയാകുമെന്നും നാട്ടുകാർ. ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന് എതിർ വശത്തായി  ദേശീയ പാതയോട് ചേർന്ന്  നിൽക്കുന്ന വെണ്ടേക്ക് മരമാണ് ഡ്രൈനേജ് പ്രവൃത്തിക്ക് തടസ്സമാകുന്നത്. ഡ്രൈനേജിനായി മരത്തിന്റെ വേരുകൾ പകുതി മുറിച്ച് മാറ്റാതെ പണി പൂർത്തിയാക്കാൻ കഴിയില്ല. എന്നാൽ വേരുകൾ മുറിക്കുന്നതോടെ ഏത് സമയവും മരം നിലംപൊത്താമെന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ മുറിച്ച് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രകൃതിസംരക്ഷണ സ്നേഹികളും രംഗത്തുണ്ട്. നിലവിൽ അപകട ഭീഷണിയായി മാറുന്ന മരത്തിന് സമീപത്താണ് ജീപ്പ് സ്റ്റാന്റ്, ബസ് സ്റ്റോപ്പ്, ഓട്ടോസ്റ്റാന്റ് എന്നിവ നിലകൊള്ളുന്നത്. അപകടം മുന്നിൽ കണ്ട് മുൻപ് മരം മുറിച്ച് മാറ്റാൻ ഗ്രാമ പഞ്ചായത്ത് ശ്രമിച്ചെങ്കിലും ബന്ധപ്പെട്ടവരിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *