ഓട്ടോറിക്ഷ തൊഴിലാളികൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: സീനിയർ ചേംബർ ഇന്റർനാഷണൽ മാനന്തവാടി ലീജിയനും കാര്യമ്പാടി കണ്ണാശുപത്രിയും സംയുക്തമായി മാനന്തവാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി കാര്യമ്പാടി കണ്ണാശുപത്രിയിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി സീനിയർ ചേംമ്പർ ഇന്റർനാഷണൽ പ്രസിഡണ്ട് പ്രതിഭ കെ.വി. അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, എസ്.സി.ഐ. വൈസ് പ്രസിഡണ്ട് എം. വിനോദ് കുമാർ, അഡ്വ: സുഗതൻ ടി.വി., എം.ഒ.എസ്.സി. മെഡിക്കൽ മിഷൻ ഐ ഹോസ്പിറ്റൽ സെക്രട്ടറി റവ: ഫാ: അബ്രഹാം മാത്യു, ആശുപത്രി ഡയറക്ടർ ഡോ: രാജൻ സിറിയക്, മാത്യു എടക്കാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രീതി അജിത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ഡയറക്ടർ ജോസ് മാത്യു സ്വാഗതവും എസ്.സി.ഐ. സെക്രട്ടറി സന്ധ്യ വി.പി. നന്ദിയും പറഞ്ഞു. നേത്രരോഗ വിദഗ്ധ ഡോ. അപർണയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രോഗികളെ പരിശോധിച്ചത്. ക്യാമ്പിൽ വെച്ച് പരിശോധനയ്ക്ക് ശേഷം ഡോക്ടർ നിർദ്ദേശിച്ച ആദ്യത്തെ 100 രോഗികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.





Leave a Reply