July 25, 2026

മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

0
IMG_20260725_123725
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ പതിനാറുകാരിയെ വ്യാജസൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിന് പിന്നിൽ ലഹരിസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. വീട്ടിൽ നിന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. യാത്രാമധ്യേ കണിയാരത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *