ട്രഷറി അടച്ച് പൂട്ടുന്ന സാഹചര്യം ഉണ്ടായത് വികസന പ്രവർത്തനം നടത്തിയിട്ടല്ല. എൻ രവികുമാർ
കൽപ്പറ്റ. സംസ്ഥാന സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോയതും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ട്രഷറി അടച്ചു പൂട്ടുന്ന അവസ്ഥ സൃഷ്ടിച്ചെതെന്ന് എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ.രവികുമാർ പറഞ്ഞു.കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയതു കൊണ്ടല്ല ട്രഷറി നിശ്ചലമായത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്ന ഭരണാധികാരികൾ സംസ്ഥാനത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്താൻ തയ്യാറാകണം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവുംഹനിക്കുന്ന തരത്തിൽ ഭരണാധികാരികൾ പെരുമാറുന്നത് ജനാധിപത്യത്തിന്ഭൂഷണമല്ല ഇതിനെതിരെ എൻ.ജി ഒ അസോസിയേഷൻ ശക്തമായ പ്രക്ഷോഭത്തിന് നേതൃ ത്വം നൽകുമെന്ന് രവികുമാർ പറ ഞ്ഞു. സംഘടനയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വിസി സത്യൻഅധ്യക്ഷത വഹിച്ചു.എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉമാശങ്കറിന് ജനറൽ സെക്രട്ടറി എൻ.കെ ബെന്നി ഉപഹാര സമർപ്പണം നടത്തി.സംസ്ഥാന ഭാരവാ ഹികളായ പി. ഉണ്ണികൃഷ്ണൻ,ബി മോഹനചന്ദ്രൻ, ഉമാശങ്കർ, ജില്ലാ സെക്രട്ടറി രമേശൻ മാണിക്യൻ, മോബി ഷ് പി തോമസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി ശശികുമാർ കാവാട്ട്, പി എസ് ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു






Leave a Reply