യുവ ജനങ്ങൾ രക്തദാനം നടത്തി.
മാനന്തവാടി പരുമല നഗർ മോർ ഗ്രിഗോറിയോസ് പള്ളി ജില്ലാ ആശുപത്രി രക്ത ബാങ്കിന്റെയും ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി..ഫാ. ജോർജ് മോടിയിൽ കോർ എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ചെറൂർ സെന്റ്.മേരീസ് ഓർത്ത് ഡോക്സ് ചർച്ച് വികാരി ഫാ. അനീഷ് മമ്പള്ളിൽ ആദ്യം രക്തദാനം നൽകി. ഒ.സി.വൈ.എം. പരുമല നഗർ യൂണിറ്റ് സെക്രട്ടറി അമൽ ചാക്കോ, ജിതിൻ മാത്യു, സജി പുളിക്കക്കുടി, ബേസിൽ കുര്യാക്കോസ് പുള്ളോർമത്തിൽ, ബിനു ബേബി എന്നിവർ പ്രസംഗിച്ചു.







Leave a Reply