January 19, 2026

സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തിൽ മൂന്നിനങ്ങളിൽ മികവ് തെളിയിച്ച് വിൽബിൻ ഇമ്മാനുവൽ

0
IMG-20171126-WA0029
By ന്യൂസ് വയനാട് ബ്യൂറോ
  തൃശൂരിൽ നടക്കുന്ന സംസ്ഥാന  സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ  ഹൈസ്ക്കൂൾ വിഭാഗം നൃത്ത ഇനങ്ങളിൽ  മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ ഇമ്മാനുവൽ  .നാടോടി നൃത്തം, കുച്ചുപ്പുഡി' ഭരതനാട്യം ഇനങ്ങളിലാണ്  എ ഗ്രേഡ് നേടിയത്.,. കുച്ചുപ്പു ഡി യിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ എ ഗ്രേഡും കരസ്ഥമാക്കി. നടവയൽ ചീങ്ങോട് നെല്ലിക്കയത്ത്    ഇമ്മാനുവൽ എലിസബത്ത് ദമ്പതികളുടെ മകനായ വിൽബിൻ  ആറു വർഷമായി തൃശ്ശിലേരി സാബു മാസറ്ററുടെ കീഴിൽ കല അഭ്യസിച്ചു വരുന്നു.  കേണിച്ചിറ ഇൻഫന്റ്  ജീസസ് സ്കൂൾ വിദ്യാർത്ഥിയായ വിൽബിൻ കഴിഞ്ഞ അഞ്ചു വർഷമായി വിജയം കരസ്ഥമാക്കുന്നു.സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ വർഷത്തെ വിജയിയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *