April 16, 2026

ജൈവ വൈവിധ്യങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിൽ മാധ്യമങ്ങളുടെ പങ്ക്: ശില്പശാല തുടങ്ങി.

0
IMG_20171129_161049
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജൈവവൈവിധ്യങ്ങളെ തിരിച്ചു കൊണ്ടുവരുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ശില്പശാലക്ക് പുത്തൂർ വയൽ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ തുടക്കമായി.രാജ്യത്തെ വിവിധ ദൃശ്യപത്രമാധ്യമ പ്രവർത്തകർ ശില്പശാലയുടെ ഭാഗമായി സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. പ്രഫ. സ്വാമിനാഥൻ വീഡിയോ കോൺഫറൻസിലൂടെ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ജൈവ വൈവിധ്യം കേടുവരാതെ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ പറ്റി സംസാരിച്ചു.എൻ.ബി.എ.യുടെ ചെയർപേർസൺ ഡോ. ബീന കുമാരി സ്കൈയ്പിലൂടെ അഭിസംബോധന ചെയ്തു കൊണ്ട് ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിൽ കൂടുതൽ അവബോധം വേണമെന്ന്  പറഞ്ഞു. ഇന്ന് തുടങ്ങിയ ശില്പശാല ഡിസംബർ ഒന്നാം തിയ്യതി സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *