April 26, 2026

എം എല്‍ എയുടെ ഇടപെടല്‍ ഫലം കണ്ടു; വനാവകാശഭൂമിയില്‍ പകല്‍വീടിന് അനുമതി

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ബത്തേരി: വനാവകാശനിയമപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ പകല്‍വീട് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഇടപെടല്‍ ഫലം കണ്ടു. ഇനി വനാവകാശഭൂമിയില്‍ എം എല്‍ എമാരുടെ പ്രത്യേക വികസനധിനി ഉപയോഗിച്ച് പകല്‍വീടുകള്‍ നിര്‍മ്മിക്കാം. അതേസമയം, വനാവകാശ ഭൂമിയില്‍ പകല്‍വീടുകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചില നിബന്ധനകളും ധനകാര്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ പ്രസ്തുത ഭൂമി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ല. മാത്രമല്ല, ഉടമസ്ഥന്റെ മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള പ്രവൃത്തികള്‍ ഇതിനോട് അനുബന്ധമായി നടത്താനും സാധിക്കില്ല. ഇത്തരത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ക്ക് ബില്‍തുക അനുവദിക്കാവുന്നതാണെന്നും, ഇക്കാര്യം വയനാട് ജില്ലാകലക്ടറെ അറിയിച്ചിട്ടുണ്ടെന്നും ധനകാര്യ റിസോഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ധനകാര്യവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധനകാര്യവകുപ്പ് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *