November 10, 2026

എസ്. എഫ്.ഐ. നടത്തുന്ന ആക്രമങ്ങൾ തടയാൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന് എം.എസ്. എഫ് ജില്ലാ കമ്മിറ്റി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പോളി ടെക്നിക് വിജയത്തിന്റെ മറവിൽ ജില്ലയിലെ സമാധാനം തകർക്കുന്ന രീതിയിൽ എസ്എഫ്ഐ നടത്തുന്ന ആക്രമങ്ങൾ തടയാൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ക്യാമ്പസുകളെ ക്രിമിനലുകളുടെ  ഒളിത്താവളമക്കുന്നത് തടയണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി പറഞ്ഞു. .വിജയഘോത്തി ന്റെ ഭാഗമായി അതാത് ടൗണുകളിൽ പ്രകടനം നടത്തണമെന്ന പോലീസ്  വിളിച്ചുചേർത്ത സർവ്വകക്ഷി യോഗ തീരുമാനം മറികടന്ന്
കൽപ്പറ്റയിൽ വന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയും മാധ്യമങ്ങൾക്ക് നേരെയും എസ്എഫ്ഐ  ആക്രമണം നടത്തി.തിരഞ്ഞെടുപ്പ് ദിവസം മേപ്പാടി പോളിടെക്നിക്കിൽ പുറത്തു നിന്നും വന്നവരുടെ ആക്രമണത്തിൽ പരിക്കേറ്റ  വിദ്യാർഥികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി അതിന്റെ കോപ്പി പ്രിൻസിപ്പലിന് നൽകാൻ വന്നപ്പോൾ അവരെ
തടഞ്ഞു നിർത്തി വീണ്ടും മർദ്ദിച്ചു.എംഎസ്എഫ് കൊടിമരം സ്ഥാപിക്കുന്നത് തടഞ്ഞ് ആക്രമം അഴിച്ചു വിട്ടുകളയും ചെയ്തു.ജില്ലയിലെ ക്യാമ്പസുകളിൽ സമാധാനപരമായ മുന്നോട്ടു നോവലിന്റെ എസ്എഫ്ഐ ആക്രമത്തിന്റെ  പാതവിട്ട് ജനാധിപത്യരീതിയിൽ പ്രവർത്തിക്കാൻ തയ്യാറാവണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് പി പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.റമീസ് പനമരം,ഷംസീർ ചോലക്കൽ,മുനവ്വറലി സാദത്ത്,റിൻഷാദ് മില്ല്മുക്ക്,അഷ്മൽ എൻ,ജൈഷൽ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *