April 26, 2026

പ്രളയത്തിൽ തകർന്ന മൺപാത്ര നിർമ്മാണ യൂണീറ്റുകൾ അതിജീവനത്തിന് വഴിതേടുന്നു.

0
IMG-20190927-WA0449.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മണ്ണിൽ ജനിച്ചു, മണ്ണിനോടു മല്ലടിച്ചു മണ്ണിലേക്ക് മറയുന്ന   കുംഭാരൻന്മാരുടെ ജീവിതവും നാം അറിയണം. കൽപ്പറ്റ കൊളവയൽ സ്വദേശി ഗോപാലന്റേതും ഒരു കുംഭാര കുടുംബമാണ്.
കഴിഞ്ഞ പ്രളയത്തിനു ശേഷം ഗോപാലനു നഷ്ടമായത് തന്റെ  തൊഴിൽ മാത്രമല്ല; ഉപജീവന മാർഗ്ഗം കൂടിയാണ്. പത്താം വയസു മുതൽ തുടങ്ങിയ ഗോപാന്റെ  മൺപാത്ര നിർമ്മാണം ഇന്നു വലിയ പ്രതിസന്ധിയാണ്.  കഴിഞ്ഞ പ്രളയത്തിൽ   ചൂളപ്പുരയിൽ വെള്ളം കയറി ഏകദേശം നൂറോളം മൺപാത്രങ്ങളും 20000 രൂപയും നഷ്ടമായതോടെ തൊഴിൽ നിർത്തിവെച്ചിരിക്കുകയാണ്. പൂച്ചട്ടി മുതൽ ചോറു വെക്കുന്ന കലം വരെ ഇവിടെ നിർമ്മിക്കാറുണ്ടായിരുന്നു. ഗോപാലനും ഭാര്യ അമ്മിണിയും മകനും മകന്റെ ഭാര്യയും അർബുദം ബാധിച്ച സഹോദരിയുണ്ട് വീട്ടിൽ.   മുട്ടിൽ ബസ് സ്റ്റാന്റിനു സമീപത്തായി ശനിയാഴ്ച്ചകളിൽ നടത്തുന്ന വിൽപ്പനയാണ് ഈ കുടുംബത്തിന്റെ വരുമാനം.   ഈ കുല തൊഴിൽ പലതും നിന്നുപോകാൻ കാരണം സാധനങ്ങളുടെ ലഭ്യതക്കുറവും വിപണവും  ആണെന്നും ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കളിമൺ പാത്രങ്ങളും ഒരു ഓർമയാകുമെന്ന് ഗോപാലൻ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ നഷ്ടമായതിന് അപേക്ഷ കൊടുത്ത് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
 റിപ്പോർട്ട്: ജിൻസ് തോട്ടുംങ്കര
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *