May 5, 2024

യാക്കോബായ സഭ വയനാട്ടിൽ വൻ പ്രതിഷേധത്തിനൊരുങ്ങുന്നു.

0
കൽപ്പറ്റ: സഹന സമരത്തിലൂടെ  പിറവം പള്ളിസംരക്ഷണത്തിന് ഇറങ്ങിയ സഭാ പിതാക്കന്മാരെയും വിശ്വാസികളെയും അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യാക്കോബായ സഭ മലബാർ ഭദ്രാസനം വൻ പ്രതിഷേധത്തിനൊരുങ്ങുന്നു.29 ന് ഞായറാഴ്ച മാനന്തവാടി, ബത്തേരി ,മീനങ്ങാടി, നീലഗിരി മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാൻ ഭദ്രാസന  കൗൺസിൽ യോഗം തീരുമാനിച്ചു.  മേഖലകളിൽ മുഴുവൻ ഇടവക ജനങ്ങളെയും പങ്കെടുപ്പിച്ചായിരിക്കും പ്രകടനം. സഭയുടെ യുവജന പ്രസ്ഥാനം, സണ്ടേസ്കൂൾ, വനിതാ സമാജം തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകും. ഞായറാഴ്ചക്ക് മുമ്പായി  ഇടവകകൾ കേന്ദ്രീകരിച്ച് പ്രാദേശികപ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
 മീനങ്ങാടിയിൽ മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ  വൈദികരും വിശ്വാസികളുംപ്രകടനം നടത്തി.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച റാലി മീനങ്ങാടി ടൗൺ ചുറ്റി മീനങ്ങാടി സെന്റ് മേരീസ് പള്ളിയിൽ സമാപിച്ചു.
ഫാ ഡോ.മത്തായി അതിരംപുഴയിൽ, ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്യാട്ടേൽ, ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ, ജോൺ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഫാ.ബാബു നീറ്റുംകര, ജോൺസൺ കൊഴലിൽ, അനീഷ് മാമ്പിളളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
  തൃക്കൈപ്പറ്റ സെന്റ് തോമസ് ഇടവക  പ്രതിഷേധിച്ചു.
വികാരി ഫാ. യൽദോ ചിരകത്തോട്ടത്തിൽ
അദ്ധ്യക്ഷത വഹിച്ചു. സഭാവർക്കിംഗ് കമ്മറ്റി അംഗം, ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്യാട്ടേൽ ഉൽഘാടനം ചെയ്തു.  '
ഫാ.തോമസ് നീരാട്ടിൽ, ഫാ. പി.സി പൗലോസ്, ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ.റെജി പോൾ ചവർപ്പനാൽ, ട്രസ്റ്റി ബേബി വാളംങ്കോട്ട്, സെക്രട്ടറി സാബു കുര്യാക്കോസ് മരട്ടിക്കാമറ്റത്തിൽ ,മത്തായി അന്നേക്കാട്ട്, ജോബി ഷ്പോക്കാട്ടിൽ ,പി .പി .ദാനിയേൽ, ബിജു ഈരക്കാട്ടിൽ, നിഷ തുടങ്ങിയവർപ്രസംഗിച്ചു.തൃശിലേരി ഇടവക പ്രതിഷേധിച്ചു.ഫാ. അതുൽ കുമ്പളം പുഴയിൽ ,ട്രസ്റ്റിസ്ക്കറിയ പുളിക്കക്കുടി, സെക്രട്ടറി ചാക്കോ വരമ്പൽ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *