April 26, 2026

ചിത്രരചനാ മത്സരം ഒക്ടോബർ നാലിന്.

0
By ന്യൂസ് വയനാട് ബ്യൂറോ

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അനെര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സൗരോര്‍ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരം നടത്തുന്നു.  പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രവുമായി ഒക്‌ടോബര്‍ 4ന് രാവിലെ 9.30ന് കല്‍പ്പറ്റ ഗവ.എല്‍.പി. സ്‌കൂളില്‍ എത്തണം.  ഡ്രോയിംഗ് ഷീറ്റ് അനെര്‍ട്ട് നല്‍കും.  വാട്ടര്‍ കളര്‍ കുട്ടികള്‍ കൊണ്ടുവരണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 1500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.  ഫോണ്‍ 04936 206216, 9188119412.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *