June 14, 2026

ഒരു കുടുംബത്തിന് ഒരു ജോലി ബോധവത്ക്കരണം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
                                        
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒരു കുടുംബത്തിന് ഒരു ജോലി എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 3 രാവിലെ 10 ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിക്കും. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്സര്‍ക്കാര്‍ ജോലിയില്‍ പ്രാതിനിധ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്യാമ്പും രജിസ്‌ട്രേഷനും സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റയിലെ തുര്‍ക്കി നാരങ്ങാക്കണ്ടി കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *