May 3, 2024

ലഹരി വേട്ട: ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തത് 458 കേസുകള്‍

0

    ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ എക്‌സൈസ് വകുപ്പ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 458 കേസുകള്‍. ഇതില്‍ 61 അബ്കാരി കേസുകളും 39 എന്‍.ഡി.പി.എസ് കേസുകളും 358 കോട്പാ കേസുകളും ഉള്‍പ്പെടും. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി യഥാക്രമം 42, 35 പ്രതികളെ അറസ്റ്റ് ചെയ്തു. തൊണ്ടിമുതലായി 29.5 ലിറ്റര്‍ ചാരായവും അനധികൃതമായി സൂക്ഷിച്ച 150.675 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 575 ലിറ്റര്‍ വാഷും 4.23 കിലോഗ്രാം കഞ്ചാവും ഇക്കാലയളവില്‍ പിടികൂടി. 30.48 ലിറ്റര്‍ അന്യസംസ്ഥാന നിര്‍മിത മദ്യവും 493.95 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. ലഹരിക്കായി ഉപയോഗിക്കുന്ന 101 മയക്ക് മരുന്ന് ഗുളികകള്‍, 4.91 ഗ്രാം എം.ഡി.എം.എ, 5.19 ഗ്രാം ഹാഷിഷ് ഓയില്‍, 121 സ്പാസ്‌മോ പ്രോക്‌സീവോണ്‍ ഗുളിക, 2 ഗ്രാം ചരസ് എന്നിവയും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോട്പാ കേസില്‍ 63,900 രൂപ പിഴയീടാക്കി. 621 ഗ്രാം ഗോള്‍ഡ്, 6,86,000 രൂപയുടെ കുഴല്‍പണം എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ജില്ലയിലെ 548 കളളു ഷാപ്പുകളില്‍ പരിശോധന നടത്തി. വിവിധ കള്ളുഷാപ്പുകളില്‍ നിന്നായി 74 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

    ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 7 ന് വൈകീട്ട് 7 ന് യുവജന സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലാകെ ദീപം തെളിയിക്കാനും  താലൂക്ക്തലത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനും കളക്‌ട്രേറ്റില്‍ ചേര്‍ന്ന വിമുക്തി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍സാരി ബീഗു, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *