August 17, 2026

കേന്ദ്ര ഗവൺമെന്‍റ് കേരളത്തെ വളഞ്ഞിട്ടാക്രമിക്കുന്നു.: ജനാധിപത്യ കേരള കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ

.

 

പ്രളയക്കെടുതിയും, കാലാവസ്ഥ വ്യതിയാനവും, കാര്‍ഷീക വിലതകര്‍ച്ചയും, തലതിരിഞ്ഞ കേന്ദ്ര നയവും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചമൂലം നട്ടം തിരിയുന്ന കേരള സംസ്ഥാനത്തിന് അര്‍ഹിക്കുന്ന സഹായം പോലും വെട്ടിച്ചുരുക്കികൊണ്ട് ശത്രുതാ മനോഭാവത്തോടെ കേരളത്തിലെ സാധാരണ ജനങ്ങളെയും കര്‍ഷകരെയും വളഞ്ഞിട്ടാക്രമിക്കുന്ന നയമാണ് കേന്ദ്ര ഗവര്‍ണമെന്‍റ് ഈ വര്‍ഷത്തെ ബജറ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്ന്‍ ജനാതിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടുഇത് അങ്ങേയറ്റം നീതി നിഷേധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്‍ യോഗം ചൂണ്ടിക്കാട്ടി. ബജറ്റ് ചര്‍ച്ചയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അര്‍ഹതപ്പെട്ട സഹായം കേരളത്തിന് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോണ്ഗ്രസ് വയനാട് ജില്ലാ നേതൃസംഗമം ഫെബ്രുവരി 15ന് ശനിയാഴ്ച മാനന്തവാടിയില്‍ നടത്തുവാന്‍ തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ജില്ലാ പ്രസിഡണ്ട് കെ. എ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് കെ.എം.,വില്‍സണ്‍ നെടുംകൊമ്പില്‍, പൗലോസ്‌ കെ.എം., അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, എ.പി.കുര്യാക്കോസ്‌, സുനില്‍ അഗസ്റ്റിന്‍, ജോസ് വി.എം., ലോറന്‍സ് കെ.ജെ., എബി പൂക്കൊമ്പില്‍, ജോണ്‍സണ്‍ ഒ.ജെ., വി.എസ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *