August 17, 2026

കൊറോണ: ആരാധനാലായങ്ങളില്‍ ബോധവത്കരണം

0
By ന്യൂസ് വയനാട് ബ്യൂറോ

       ജില്ലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കൊറോണ ബോധവത്കരണം നടത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മതമേലദ്ധ്യക്ഷന്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയ്യുന്നതിനുളള മുന്‍കരുതല്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ എ.ഡി.എം തങ്കച്ചന്‍ ആന്റണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. വിദേശ രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി മേരി ജേക്കബ് കൊറോണ വൈറസ് സംബന്ധിച്ച് വിശദീകരണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *