June 14, 2026

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഫെബ്രുവരി 18, 19 തിയതികളിൽ വൈത്തിരിയിൽ

0
IMG-20200207-WA0125.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ഈ വർഷത്തെ പഞ്ചായത്ത് ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ 
വൈത്തിരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 
941 ഗ്രാമപഞ്ചായത്തുകളിലെയും 162 ബ്ലോക്കുകളിലെയും 14 ജില്ല പഞ്ചായത്തുകളിലെയും 
പ്രസിഡൻറുമാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമടക്കം 3000ത്തിലധികം പ്രതിനിധികൾ 
പങ്കെടുക്കും. 
17ന് വിവിധ പഞ്ചായത്തുകളും സർക്കാർ സ്ഥാപനങ്ങളും നടപ്പാക്കിയ പ്രവർത്തനങ്ങളുടെ 
പ്രദർശനം കൽപറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം 
ചെയ്യും. അന്നു രാവിലെ 10ന് നടക്കുന്ന വനിത സെമിനാർ വൈത്തിരിയിൽ രാവിലെ 10ന് 
ഹരിതകേരളം എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം നിർവഹിക്കും. 18ന് 
രാവിലെ 10ന് വൈത്തിരി വില്ലേജിൽ ആഘോഷങ്ങളുടെ ഒദ്യോഗിക ഉദ്ഘാടനം ധനമന്ത്രി ഡോ. 
തോമസ് ഐസക് നിർവഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത 
വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. കെ.ടി. ജലീൽ, പ്രഫ. രവീന്ദ്രനാഥ്, കെ.കെ. 
ശൈലജ ടീച്ചർ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിവിധ 
സെമിനാറുകൾ ഉദ്ഘാടനം ചെയ്യും.
19ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫികളും മറ്റു 
പുരസ്കാരങ്ങളും സമ്മാനിക്കം. മന്ത്രി എ.സി. മൊയ്തീൻ, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, 
കെ.സി. ജോസഫ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം 
ചെയർപേഴ്സൺ അഡ്വ. തുളസി ടീച്ചർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി 
അഡ്വ. പി. വിശ്വംബര പണിക്കർ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി, 
വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടിമ്പിൾ മാഗി, യഹ്യാഖാൻ തലയ്ക്കൽ എന്നിവർ 
പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *