April 21, 2026

സൗജന്യ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
2019-20 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് ടു സയന്‍സ്  വിഷയത്തില്‍ പഠിയ്ക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്  നീറ്റ് എഞ്ചിനീയറിംഗ് പരീക്ഷക്ക് മുന്നോടിയായി ഒരു മാസത്തെ  തീവ്ര പരിശീലനം നല്‍കുന്നു. പ്ലസ് വണ്‍ പരീക്ഷയിലും പ്ലസ് ടു ഇതുവരെയുളള  പരീക്ഷകളിലും വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം. താമസം, ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കും. വൈത്തിരി താലൂക്കിലെ പട്ടികവര്‍ഗ്ഗ വിദ്യാ ര്‍ത്ഥികള്‍ പേര്, വിലാസം, രക്ഷിതാവിന്റെ പേര്, ജാതി, വാര്‍ഷിക വരുമാനം, ഫോണ്‍ നമ്പര്‍, കോഴ്‌സ് എന്നിവ രേഖപ്പെടുത്തിയ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ,്  പരിശീലനം ക്രമീകരിക്കുന്ന  സഥലത്ത് താമസിച്ചു പഠിക്കുന്നതിന് സമ്മതമാണെന്ന  രക്ഷിതാവിന്റെ സാക്ഷ്യപത്രം, പ്ലസ്  വണ്‍ സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ്,  എന്നിവ ഫെബ്രുവരി 15 നകം സിവില്‍ സ്റ്റേഷനിലുളള ഐ.റ്റി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍.04936 202232.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *