June 20, 2026

രാഹുൽ ഗാന്ധി എം.പി. മീനങ്ങാടി പി.എച്ച്.സിക്ക് അനുവദിച്ച വാഹനം ഓടി തുടങ്ങി

0
IMG-20200403-WA0750.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാഹുൽ ഗാന്ധി എം.പി.  മീനങ്ങാടി പി.എച്ച്.സിക്ക് അനുവദിച്ച വാഹനം ഓടി തുടങ്ങി
കൽപ്പറ്റ: 
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും മീനങ്ങാടി ഗവൺമെന്റ്  ആശുപത്രിക്ക് അനുവദിച്ച വാഹനം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി  ഓടി തുടങ്ങി. 2019-20 വർഷത്തെ  പ്രാദേശിക  വികസന ഫണ്ടിൽ നിന്നും അനുവദിച്ച് ഉദ്ഘാടനത്തിനായി കത്തിരിക്കുകയായിരുന്ന വാഹനം രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ്  കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിച്ച് തുടങ്ങിയത്. ഇതിനോടകം മാസ്കുകളും  സാനിറ്റെെസറുകളും  തെർമൽ സ്കാനറുകളും  എം.പി വയനാട്ടിലേക്ക് നൽകിയിരുന്നു.ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട ദിവസേന പ്രതിരോധ പ്രവർത്തനങ്ങളുടെ നടപടികൾ രാഹുൽഗാന്ധി എംപി വിലയിരുത്തുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *