April 29, 2024

കൊവിഡ് 19 : വയനാട്ടിൽ 143 സാമ്പിളുകളില്‍ 123 ഫലം നെഗറ്റീവ് :. 14 ഫലം ലഭിക്കാനുണ്ട്.

0
വയനാട് 


ജില്ലയില്‍ ഇന്ന് 353 പേര്‍ കൂടി നിരീക്ഷണത്തില്‍
   ജില്ലയില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10842 ആയി. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 8 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 143 സാമ്പിളുകളില്‍ 123 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.  
     സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതോടെ കമ്മ്യൂണിറ്റി കിച്ചനുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സഹായ വിലയ്ക്ക്  നല്‍കുന്ന ഭക്ഷണം കുടുംബശ്രീ കൗണ്ടറുകള്‍ വഴിയും സൗജന്യ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയും ലഭ്യമാക്കും. ജില്ലയില്‍ വെള്ളിയാഴ്ച 2027 പേര്‍ക്ക് സൗജന്യ ഭക്ഷണവും 1279 പേര്‍ക്ക് സഹായ വിലയ്ക്കുള്ള ഭക്ഷണവും കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കി. അതിര്‍ത്തി കടന്ന് 26 വാഹനങ്ങള്‍ ജില്ലയിലേക്ക് എത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. നിരീക്ഷണത്തില്‍ കഴിയുന്നതിനായി ആരോഗ്യ വകുപ്പിന്റെ  കര്‍ശന നിര്‍ദേശമുള്ളവര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. കോവിഡ് കെയര്‍ സെന്റായി സജ്ജീകരിച്ചിരിക്കുന്ന മാനന്തവാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന രോഗികള്‍ക്ക് അവിടെ തന്നെ തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 
    തിരുനെല്ലിയില്‍ അസ്വഭാവിക സാഹര്യത്തില്‍ ചത്തുകിടക്കുന്ന രണ്ട് കുരങ്ങുകളെ   പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *