‘ഹൃദയപൂര്‍വ്വം’ യൂത്ത് ലീഗ് രക്തദാന കാമ്പയിന് ഇന്ന് തുടക്കമാവും
കല്‍പ്പറ്റ: കോവിഡ് കാലത്തെ രക്തത്തിന്റെ ആവശ്യകതയും ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ ക്ഷാമവും മനസിലാക്കി യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 10 മുതല്‍ ഹൃദയപൂര്‍വ്വം എന്ന പേരില്‍ രക്തദാന കാമ്പയിന് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു. കാമ്പയിന്റെ ഉദ്ഘാടനം
ഫേസ്ബുക്ക് ലൈവിലൂടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
രക്തദാനം, മനസിന്റെ നന്മ-ആരോഗ്യത്തിന്റെ മേന്മ എന്ന മുദ്രാവാക്യവുമായി നടക്കുന്ന കാമ്പയിനില്‍ ജില്ലയിലെ എല്ലാ രക്തബാങ്കുകളിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തം നല്‍കും. ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഈ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററും സി ഷിഹാബ് (കല്‍പ്പറ്റ), സി കെ മുസ്തഫ (ബത്തേരി), ഷിഹാബ് ആയാത്ത് (മാനന്തവാടി) എന്നിവര്‍ നിയോജകമണ്ഡലം തല കോര്ഡിനേറ്റര്മാരുമാകും. വൈറ്റ്ഗാര്‍ഡ് അംഗങ്ങളും പൊതു സമൂഹവും കാമ്പയിന്റെ ഭാഗമാകും. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഈ രക്തദാന കാമ്പയിന് സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ ഐസോലേഷന് കേന്ദ്രങ്ങളൊരുക്കുന്നതിനും പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതിനും യൂത്ത് ലീഗും വൈറ്റ്ഗാര്‍ഡ് അംഗങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെഡി ചെയിന്‍ പദ്ധതിയിലൂടെ രോഗികള്‍ക്കുള്ള മരുന്ന് എത്തിച്ചു നല്‍കിയും കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നിലവില്‍ നടന്നു വരുന്നുണ്ട്. അതോടൊപ്പമാണ് ഈ ജീവന് രക്ഷാ പദ്ധതിയായ രക്തദാന കാമ്പയിന്.





Leave a Reply