April 19, 2026

വയനാട്ടിൽ 49 പേര്‍ കൂടി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

     ജില്ലയ്ക്ക് ആശ്വാസമായി ഞായറാഴ്ച്ച 1458 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ  8200 പേര്‍ നിരീക്ഷണത്തില്‍ നിന്നും ഒഴിവായി. അതേസമയം 49 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5468 ആണ്. ആസുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 6 ആണ്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാമ്പിളുകളില്‍ 258 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.  
         ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 1096 വാഹനങ്ങളിലായി എത്തിയ 1699 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *