August 31, 2026

ലോക്ക് ഡൗൺ കാലത്ത് വിരുന്നെത്തിയ പക്ഷികളെ ഫോക്കസ് ചെയ്ത് ഫ്രാൻസിസ് ബേബി.

0
IMG_20200421_171916.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ലോക്ക് ഡൗൺ കാലം വീടിന് സമീപം വിരുന്നെത്തിയ വ്യത്യസ്ഥ പക്ഷികളുടെയും ആകാശകാഴ്ചയുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി മാനന്തവാടിയിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഫ്രാൻസിസ് ബേബി.സാധാരണ ദൂരങ്ങൾ താണ്ടി ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന ഫ്രാൻസീസ് ബേബിക്ക് ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് കിട്ടിയ ദൃശ്യചാരുത ക്യാമറയിൽ പകർത്തിയ സന്തോഷത്തിലാണ് ബേബിയും കുടുംബവും.ഒരു കൊറോണ കാലത്തെ അതിഥികൾ എന്നാണ് ചിത്ര ശേഖരത്തിന് ബേബി നൽകിയ പേര്.
മാനന്തവാടിയിൽ ഫോക്കസ് സ്റ്റുഡിയോ നടത്തിപ്പുകാരനായ ഫ്രാൻസിസ് ബേബി നിരവധി ഫോട്ടോ ശേഖരത്തിന്റെ ഉടമ കൂടിയാണ്. ഫോട്ടോഗ്രാഫിയിൽ ഇതിനകം 38 ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ബേബി, സാധാരണ ക്യാമറയുമേന്തി ദൂരങ്ങൾ താണ്ടി ക്യാമറയിൽ വർണ്ണ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ഫ്രാൻസീസ് ബേബിക്ക് ലോക്ക് ഡൗൺ കാലത്ത് തന്റെ വീട്ടിലിരുന്ന് ഒപ്പിയെടുക്കാൻ കഴിഞ്ഞത് ദൃശ്യചാരുതയാർന്ന വർണ്ണചിത്രങ്ങൾ. വിവിധയിനം പക്ഷികൾ, ആകാശ കാഴ്ചകൾ, ചന്ദ്രൻ ,മിന്നൽ പിണരുകൾ അങ്ങൾ നിരവധി ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മിച്ചമുള്ളത്.വീടിന്റെ അടുക്കള പുറത്തു നിന്ന് 10 മീറ്റർ മാറിയുള്ള പനയും ഇലകൊഴിഞ്ഞ വെണ്ടേക്ക് മരത്തിലും വന്ന് ചേക്കേറിയ വിവിധ പക്ഷികൾ അതും വ്യത്യസ്ഥമായവ. അതു കൊണ്ട് തന്നെയാണ് ഒരു കൊറോണ കാലത്തെ അതിഥികൾ എന്ന് ചിത്രങ്ങൾക്ക് പേരിട്ടതും . 300 ലധികം പടങ്ങൾ ബേബി തന്റെ ലോക്ക് ഡൗൺ പിരീഡിൽ പകർത്തി കഴിഞ്ഞു.ലോക്ക് ഡൗൺ കാലത്തെ തന്റെ ചിത്ര ശേഖരം പ്രദർശനത്തിന് ഒരുക്കാനുള്ള ശ്രമത്തിലാണ് ഫ്രാൻസീസ് ബേബിയും കുടുംബവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *