November 10, 2026

കോവിഡ് 19: വയനാട്ടിൽ ഇന്ന് 150 പേരുടെ സാമ്പിൾ പരിശോധനക്കെടുത്തു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ 56 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി
    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 56 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 12920 ആയി. തിങ്കളാഴ്ച പുതുതായി 7 പേരെ  നിരീക്ഷണത്തിലാക്കിടിട്ടുണ്ട്.. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 978 പേരാണ്. ഇതുവരെ  പരിശോധനയ്ക്ക് അയച്ച 341 സാമ്പിളുകളില്‍ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു.335 എണ്ണം നെഗറ്റീവാണ്.
     ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 2054  വാഹനങ്ങളിലായി എത്തിയ  3314 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *