September 1, 2026

വയനാട്ടിൽ 153 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ

    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 153 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 13073 ആയി. തിങ്കളാഴ്ച പുതുതായി 26 പേരെ  നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 851 പേരാണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 9 ആണ്. ഇതുവരെ  പരിശോധനയ്ക്ക് അയച്ച 525 സാമ്പിളുകളില്‍ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു. 335 എണ്ണം നെഗറ്റീവാണ്. 
     ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 2361  വാഹനങ്ങളിലായി എത്തിയ  3784 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *