September 28, 2026

അറക്കൽ ജോയിയുടെ വിയോഗം വയനാടിന് നഷ്ടമായത് കളങ്കമില്ലാത്ത മനുഷ്യ സ്നേഹിയെ: വയനാട് പ്രസ് ക്ലബ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആഗോള വ്യവസായികളിലെ പ്രമുഖനായിരുന്ന അറക്കൽ ജോയി എന്ന വയനാട്ടുകാരുടെ കപ്പൽ ജോയിയുടെ നിര്യാണം ജില്ലക്ക് തീരാനഷ്ടം. അറക്കൽ ജോയിയുടെ വിയോഗത്തിലൂടെ
വയനാടിന് നഷ്ടമായത് കളങ്കമില്ലാത്ത മനുഷ്യ സ്നേഹിയെയാണെന്ന് വയനാട് പ്രസ് ക്ലബ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. വയനാട്ടിലെ സാധാരണക്കാർക്കും നിരാലംബർക്കുമായി മലർക്കെ തുറന്നിട്ടതായിരുന്നു അദ്ധേഹത്തിൻ്റെ അറക്കൽ പാലസ്. വയനാട്ടിൽ നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അദ്ധേഹം അശരണരെയും സാധാരണക്കാരെയും ചേർത്ത് പിടിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ധേഹത്തിൻ്റെ വിയോഗം വയനാടിന് കനത്ത നഷടമാണുണ്ടാക്കിയതെന്നും പ്രസ് ക്ലബ് വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *