April 23, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോവിന്ദേട്ടൻ സ്വരൂപിച്ചനാണയ തുട്ടുകളും

0
IMG-20200513-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സരോജിനിയമ്മയുടെ ശ്രദ്ധ കഴിഞ്ഞ ദിവസമാണ് മുറിയുടെ മൂലയിലുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ പതിഞ്ഞത്. തുറന്നു നോക്കുമ്പോൾ ഫെബ്രുവരി 1 ന് മരണപ്പെട്ട ഗോവിന്ദൻ നമ്പ്യാർ സ്വരുകൂട്ടിയ നാണയ തുട്ടുകൾ….
യാതൊന്നും ആലോചിക്കാതെ ഈ തുകയും തനിക്ക് പെൻഷൻ ലഭിച്ച തുകയിൽ നിന്ന് 2000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് തീരുമാനിക്കുകയായിരുന്നു. മക്കളായ ദാസൻ, വിനോദ്, മരുമകളായ, ശ്രീജ, പേരക്കുട്ടികൾ എന്നിവരെ സാക്ഷി നിർത്തി സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം പി.ടി ബിജുവിന് തുക കൈമാറുകയായിരുന്നു.ചടങ്ങിൽ മാനന്തവാടി ലോക്കൽ സെക്രട്ടറി കെ.ടി വിനു, ബ്രാഞ്ച് സെക്രട്ടറി എ സോമദാസ്, എ.കെ റൈഷാദ്, 
എ അജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *