April 18, 2026

രണ്ട് പേര്‍ രോഗ വിമുക്തരായി : വയനാട്ടിൽ 2157 പേർ നിരീക്ഷണത്തിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ

കോവിഡ് 19 രോഗ ബാധിതരായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗ വിമുക്തരായി. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് രോഗബാധയുണ്ടായ ട്രക്ക് ഡ്രൈവറുടെ അമ്മയും കൂടെ ജോലി ചെയ്ത സഹായിയുടെ മകനുമാണ് രോഗത്തില്‍ നിന്ന് മുക്തരായത്.
ജില്ലയില്‍ ആകെ 2157 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി 242 പേര്‍ നിരീക്ഷണത്തില്‍ ആവുകയും  115 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കുകയും ചെയ്തു. 1065 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 798 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 775 പേരുടെ ഫലം നെഗറ്റീവാണ്. 262 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. രോഗം സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ നിലവില്‍ 25 പേര്‍ ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1194 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 4189 വാഹനങ്ങളിലായി എത്തിയ 6933 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *